You are currently viewing മഞ്ചേരി മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് ഡോക്ടർ തൂങ്ങി മരിച്ചു

മഞ്ചേരി മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് ഡോക്ടർ തൂങ്ങി മരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറായി ജോലി ചെയ്ത ഡോ. ഫർസീന (35) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. വളാഞ്ചേരി നടക്കാവിൽ ഡോ. സാലിക് മുഹമ്മദ് ഭാര്യയാണ് അവര്‍. കൽപ്പകഞ്ചേരി മാമ്പ്ര ചെങ്ങണക്കാട്ടിൽ കുഞ്ഞിപ്പോക്കറിന്റെ മകളാണ്.

മഞ്ചേരിയിലെ താമസസ്ഥലമായ ഫ്ലാറ്റിലാണ് വെള്ളിയാഴ്ച വൈകിട്ട് 4.30ഓടെ മരണം നടന്നത്. ആത്മഹത്യ ചെയ്യുന്നതിന്റെ സൂചനയുള്ള സന്ദേശം ഡോ. ഫർസീന വാട്സാപ്പ് ഗ്രൂപ്പിലും സ്റ്റാറ്റസിലും പങ്കുവെച്ചിരുന്നു. വിവരമറിഞ്ഞയുടൻ മെഡിക്കൽ കോളജിലെ എച്ച്.ഒ.ഡി.യുടെ നിർദ്ദേശപ്രകാരം മറ്റ് ഡോക്ടർമാർ അവരുടെ ഫ്ലാറ്റിൽ എത്തിയപ്പോൾ, അവശ നിലയിൽ ഡോക്ടർ വാതിൽ തുറന്ന് നൽകിയിരുന്നു.
ഡോക്ടറോട് മെഡിക്കൽ വരാൻ ആവശ്യപ്പെട്ടെങ്കിലും ഉടൻ തന്നെ വാതിൽ അടച്ച് അകത്ത് പ്രവേശിച്ചു. വിവരമറിഞ്ഞ മഞ്ചേരി പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നതോടെ കിടപ്പറയുടെ വാതിലും അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. അകത്ത് കടന്നപ്പോൾ ഫാനിലെ ഹുക്കിൽ തൂങ്ങിയ നിലയിലാണ് ഡോക്ടറെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട്ടെ മെഡിക്കൽ കോളജിൽ നിന്ന് രണ്ട് മാസം മുമ്പാണ് ഡോ. ഫർസീന മഞ്ചേരിയിലെത്തിയത്. ദമ്പതിക്ക് രണ്ട് കുട്ടികളുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് തുടക്കം കുറിച്ചു.

Leave a Reply