
തിരുവനന്തപുരം : 2025 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.09.2025) അവസാനിക്കുന്നു. തുടർന്നു, ഒക്ടോബർ 1, 2, 3 തീയതികളിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി ആയിരിക്കും.
ഒക്ടോബർ മാസത്തെ റേഷൻ വിതരണം 04.10.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ് അറിയിച്ചു.
ഒക്ടോബർ – ഡിസംബർ ക്വാർട്ടറിലെ മണ്ണെണ്ണ വിതരണം:
AAY കാർഡുകൾ (വൈദ്യുതി ഉള്ള വീടുകൾ): 1 ലിറ്റർ
PHH, NPS, NPNS കാർഡുകൾ: 0.5 ലിറ്റർ
NE കാർഡുകൾ (വൈദ്യുതി ഇല്ലാത്ത വീടുകൾ): 6 ലിറ്റർ
ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി ഉപഭോക്താക്കൾക്ക് epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
