You are currently viewing ചെറുപുഴയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

ചെറുപുഴയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

ചെറുപുഴ: ഇന്ന് രാവിലെ 9.15ഓടെ മുതുവത്ത് നിന്നും പയ്യന്നൂരിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ബസിൽ 10ൽ താഴെ യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ടാറിംഗ് അവസാനിക്കുന്ന ഭാഗത്തുള്ള ഇറക്കം ഇറങ്ങുന്ന സമയത്താണ് ബസ് നിയന്ത്രണം വിട്ട് വലതുവശത്തേയ്ക്ക് നീങ്ങി തോട്ടിലേയ്ക്ക് മറിഞ്ഞത്. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ചെറുപുഴ എസ്എച്ച്ഒ വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടവിവരം അറിഞ്ഞതോടെ നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടി.

Leave a Reply