You are currently viewing ഉത്തരകിഴക്കൻ ഓസ്‌ട്രേലിയയിൽ രൂക്ഷമായ വെള്ളപ്പൊക്ക പ്രതിസന്ധി.
ഫോട്ടോ- ട്വിറ്റർ

ഉത്തരകിഴക്കൻ ഓസ്‌ട്രേലിയയിൽ രൂക്ഷമായ വെള്ളപ്പൊക്ക പ്രതിസന്ധി.

  • Post author:
  • Post category:World
  • Post comments:0 Comments

ക്വീൻസ്‌ലാൻഡ്, ഓസ്ട്രേലിയ: വൻ മഴയെത്തുടർന്ന് ഉത്തരകിഴക്കൻ ഓസ്ട്രേലിയയിൽ, പ്രത്യേകിച്ച് ക്വീൻസ്‌ലാൻഡിൽ ഗുരുതരമായ വെള്ളപ്പൊക്കക്കെടുതി തുടരുന്നു. വെറും രണ്ടു ദിവസത്തിനുള്ളിൽ ഒരു മീറ്ററിലധികം മഴ പെയ്തതിനെ തുടർന്ന് ആയിരങ്ങൾ വീടുവിട്ടൊഴിയേണ്ടിവന്നിട്ടുണ്ട്. വെള്ളപ്പൊക്കത്താൽ ശക്തമായ നാശനഷ്ടങ്ങളുണ്ടായതോടെ അധികൃതർ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തീവ്രമായ മഴയെത്തുടർന്ന് ആയിരങ്ങൾ വീടുകൾ വിട്ടൊഴിയാൻ നിർബന്ധിതരാകുമ്പോൾ, ടൗൺസ്വില്ലിൽ ഏകദേശം 2,100 ആളുകൾക്കാണ് ഒഴിപ്പിക്കൽ നിർദേശം നൽകിയിരിക്കുന്നത്.എന്നാൽ, 10% ആളുകൾ മാറി താമസിക്കാൻ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ട് ഉണ്ട്. ഇതിനിടെ ഇംഗാമിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞ് ഒരാൾ  മരണപ്പെട്ടു.

വെള്ളപ്പൊക്കത്തിന്റെ ആഘാതം ക്വീൻസ്‌ലാൻഡിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ കനത്ത നാശം വിതച്ചു. പ്രധാന ഗതാഗതമാർഗ്ഗമായ ബ്രൂസ് ഹൈവേയിലൊരു പാലം തകർന്നതോടെ വലിയതോതിൽ യാത്രാ തടസ്സങ്ങൾ നേരിടേണ്ടിവരുന്നു. അതേസമയം, 11,000ഓളം വീടുകൾക്കും സ്ഥാപനങ്ങൾക്കും വൈദ്യുതി മുടക്കം ഉണ്ടായി.

അധികൃതർ മുന്നറിയിപ്പ് നൽകുന്നതനുസരിച്ച്, വെള്ളപ്പൊക്ക നില ചൊവ്വാഴ്ച്ച രാവിലെ ഉച്ച അവസ്ഥയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥാ വിദഗ്ദ്ധർ ഈ മഴ റെക്കോർഡ് ഉയരത്തിൽ എത്തുമെന്ന് പ്രവചിക്കുന്നു. കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ക്വീൻസ്‌ലാൻഡിൽ കണ്ടതിൽ വച്ച്  ഏറ്റവും വലിയ വെള്ളപ്പൊക്കമാകാമെന്നും കാലാവസ്ഥാ വ്യതിയാനങ്ങൾ  കാരണം ഇതുപോലെയുള്ള അത്യഹിതങ്ങൾ വർദ്ധിക്കാമെന്നുമാണ് മുന്നറിയിപ്പ്.

അധികൃതർ ആളുകളോട് ജാഗ്രത പുലർത്താനും  ഒഴിപ്പിക്കൽ നിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പൂർണ്ണമായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഇപ്പോഴും നടക്കുകയാണ്, പുനർനിർമ്മാണപ്രവർത്തനങ്ങൾ ഏറെകാലം ആവശ്യമായേക്കും.

Leave a Reply