You are currently viewing ഇവൾ പീനട്ട് ,വയസ്സ് 21,<br>ലോകത്തിലെ ഏറ്റവും പ്രായമുള്ള കോഴി.

ഇവൾ പീനട്ട് ,വയസ്സ് 21,
ലോകത്തിലെ ഏറ്റവും പ്രായമുള്ള കോഴി.

21 വയസ്സുള്ള ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴിയെന്ന വിശേഷണം പേറുന്ന ബാന്റം ഇനത്തിൽപെട്ട കോഴിയായ പീനട്ടിനെ പരിചയപെടാം. രണ്ട് പതിറ്റാണ്ട് മുമ്പ്, മിഷിഗൺ ഫാമിൽ, മാർസി പാർക്കർ ഡാർവിൻ. ഉപേക്ഷിക്കപ്പെട്ടതായി കരുതിയ ഒരു കോഴിമുട്ട കണ്ടെത്തി, അതിൽ നിന്ന് ഉയർന്ന് വന്ന നേർത്ത ശബ്ദത്തിലുള്ള കോഴിക്കുഞ്ഞിൻ്റെ കരച്ചിൽ അവളെ അത്ഭുതപ്പെടുത്തി. അവൾ ശ്രദ്ധാപൂർവ്വം മുട്ട പൊട്ടിച്ച് അതിൽ നിന്ന് ഒരു കോഴി കുഞ്ഞിനെ പുറത്തെടുത്തു.

കാലക്രമേണ, പീനട്ട് എന്ന് പേരുള്ള ആ ചെറിയ കോഴിക്കുഞ്ഞ് ആരോഗ്യമുള്ള കോഴിയായി വളർന്നു. ഡാർവിന്റെ സ്വയം പ്രസിദ്ധീകരിച്ച കുട്ടികളുടെ പുസ്തകമായ “മൈ ഗേൾ പീനട്ട് ആൻഡ് മി – ഓൺ ലവ് ആൻഡ് ലൈഫ് ഫ്രം ദ വേൾഡ്സ് ഓൾഡസ്റ്റ് ചിക്കനിൽ” അവളുടെ കഥ പറയുന്നു . ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴിയായി പീനട്ടിനെ അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകരിച്ചു.

ഡാർവിനും ഭർത്താവ് ബില്ലും മിഷിഗണിലെ ചെൽസിയിൽ അവരുടെ 37 ഏക്കർ ഫാമായ “ഡാർവിൻസ് ഈഡൻ” നോക്കി നടത്തുന്നു.അവിടെ അവർ പീനട്ടിനൊപ്പം തത്തകൾ, താറാവുകൾ, ഗിനിപ്പക്ഷികൾ, മയിൽ എന്നിവയുൾപ്പെടെ വിവിധ മൃഗങ്ങളെ പരിപാലിക്കുന്നു.

തള്ളക്കോഴി ഉപേഷിച്ചതിനാൽ ഡാർവിൻ അവളെ വളർത്തി. പീനട്ട് ആദ്യം സ്വീകരണമുറിയിലെ ഒരു കൂട്ടിലാണ് താമസിച്ചിരുന്നത്, എന്നാൽ പിന്നീട് അവൾ മറ്റ് കോഴികൾക്കൊപ്പം ഒരു കൂട്ടിൽ ചേർന്നു, സ്വന്തമായി കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു. പിന്നീട് ബെന്നി എന്ന ഒറ്റക്കണ്ണൻ പൂവ്വൻകോഴി അവളൊടൊപ്പം താമസം തുടങ്ങി.

ആറ് വർഷം മുമ്പ് പീനട്ട് തന്റെ 15 വയസ്സുള്ള മകൾ മില്ലിയുമായി സ്വീകരണമുറിയിലെ ജനലിനടുത്തുള്ള ഒരു കമ്പിക്കൂട്ടിലേക്ക് താമസം മാറ്റി.

ഈ അസാധാരണ കോഴി, കോഴികളുടെ സാധാരണ ആയുസ്സ് കടന്നു. കോഴികൾ സാധാരണയായി അഞ്ച് മുതൽ പത്ത് വർഷം വരെ ജീവിക്കുന്നു. പീനട്ട് ഇപ്പോൾ സുഖപ്രദമായ ജീവിതം ആസ്വദിക്കുന്നു, ഡാർവിന്റെ മടിയിൽ സമയം ചെലവഴിക്കുന്നു, സൂര്യപ്രകാശത്തിൻ്റെ ചൂട് ആസ്വദിക്കുന്നു, പഴങ്ങളും പച്ചക്കറികളും കഴിക്കുന്നു .

12 വയസ്സ് വരെ ജീവിച്ചിരുന്ന മുൻ റെക്കോർഡ് ഉടമയായ ചെദ്ദാർ എന്ന കോഴിയെ പീനട്ട് മറികടന്നപ്പോൾ, 23 വർഷവും 152 ദിവസവും ജീവിച്ചിരുന്ന കോഴിയായ മഫിയുടെ പേരിലുള്ള റെക്കോർഡ് മറികടക്കാൻ അവൾക്ക് ഇനിയും സമയമുണ്ട് . അവളുടെ പ്രായവുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്കിടയിലും, പീനട്ടിൻ്റെ ഉടമ അവളുടെ ദീർഘായുസ്സിൽ പ്രതീക്ഷ അർപ്പിക്കുന്നു.

Leave a Reply