ഖത്തർ സ്വദേശിയായ ശൈഖ് ജാസിം ബിൻ ഹമദ് അൽ താനി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വാങ്ങിക്കുവാനുള്ള ശ്രമത്തിൽ നിന്ന് പിൻമാറിയതായി റിപ്പോർട്ട്. ശൈഖ് ജാസിം, ബ്രിട്ടീഷ് കോടീശ്വരൻ ജിം റാറ്റ്ക്ലിഫ് എന്നിവരായിരുന്നു ക്ലബ് വാങ്ങിക്കുവാൻ ഏറ്റവും മുൻപന്തിയിലുണ്ടായിരുന്നത്. എന്നാൽ, നിലവിലെ ഉടമകളായ ഗ്ലേസർ കുടുംബത്തിനെതിരെ ആരാധകരുടെ അതൃപ്തിക്കിടെ, ഇതിനുള്ള ശ്രമം അടുത്തിടെയായി നിലച്ചിരിക്കുകയാണ്. ഗ്ലേസർ കുടുംബം 6 ബില്ല്യൺ പൗണ്ടിൽ കൂടുതലുള്ള റെക്കോർഡ് തുക ആവശ്യപെടുന്നതായി റിപ്പോർട്ടുണ്ട്. ശൈഖ് ജാസിമിന്റെ ശ്രമം ക്ലബ്ബിന്റെ കടബാധ്യകൾ തീർക്കാൻ ലക്ഷ്യമിട്ടപ്പോൾ, റാറ്റ്ക്ലിഫ് ചെറിയൊരു ഓഹരി വാങ്ങാൻ തയ്യാറായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രൗണ്ടിലെ പ്രകടനവും അടുത്ത വർഷങ്ങളിൽ താഴ്ന്നിട്ടുണ്ട്.
ഏകദേശം ഒരു വർഷം മുമ്പ്, ക്ലബ്ബിനെ പുനരുജ്ജീവിപ്പിക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചിരുന്നു. ക്ലബ് മുഴുവനായി വിൽക്കുന്നത് അതിൽ ഉൾപ്പെടുന്നു.
ഗ്ലേസർ കുടുംബം 2005 ൽ 790 മില്യൺ പൗണ്ടിന് (961 മില്യൺ ഡോളർ) ഇംഗ്ലീഷ് ഭീമന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുത്തു. തുടർന്ന് ക്ലബ് വലിയ കടത്തിൽപ്പെടുകയായിരുന്നു.മാർച്ച് മാസത്തിൽ, യുണൈറ്റഡിന്റെ കടങ്ങൾ 970 മില്യൺ പൗണ്ടായി ഉയർന്നു.
2013-ൽ മുൻ മാനേജർ അലക്സ് ഫെർഗൂസന്റെ വിരമിക്കലിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടിയിട്ടില്ല, അവരുടെ അവസാന ചാമ്പ്യൻസ് ലീഗ് കിരീടം 2008-ലായിരുന്നു.
നിലവിൽ, പ്രീമിയർ ലീഗിൽ അവർ 10-ാം സ്ഥാനത്താണ്.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ രണ്ട് തോൽവികൾ അനുഭവിച്ചിട്ടുണ്ട്.ഇപ്പോൾ ക്ലബ്ബ് അതിൻ്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണ്.