
ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്.

ബസില്‍ വെച്ച് മോശമായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ദീപക് ആത്മഹത്യ ചെയ്തതെന്നായിരുന്നു കേസ്. സംഭവവുമായി ബന്ധപ്പെട്ട് വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെ ജനുവരി 21ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഷിംജിതയെ പിടികൂടിയത്.
തുടര്‍ന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് സെഷൻസ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷയില്‍ കോടതി അനുകൂല ഉത്തരവുണ്ടായത്.