You are currently viewing വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി

വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി

യുവാവ് ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.

ജാമ്യാപേക്ഷ തള്ളപ്പെട്ടതോടെ ഷിംജിതയെ മഞ്ചേരിയിലെ വനിതാ ജയിലിൽ റിമാൻഡിൽ തുടരുമെന്ന് കോടതി ഉത്തരവായി. കേസിൽ തുടർ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41)യുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. ബസിൽ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാരോപിച്ച് ദീപകിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കേസിന് ആധാരം.

ദീപക് ജീവനൊടുക്കാൻ കാരണമായത് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഉണ്ടായ കടുത്ത മാനസിക വിഷമമാണെന്നുമാണ് മാതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ കോടതി ജാമ്യം നിഷേധിച്ച നടപടി പൊതുസമൂഹത്തിൽ വ്യാപകമായ പ്രതികരണങ്ങൾക്കിടയാക്കിയിട്ടുണ്ട്.

Leave a Reply