തിരുവനന്തപുരം: സംസ്ഥാനത്തെ 51 മഹാക്ഷേത്രങ്ങളിലെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിന് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയെ കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പ്രസ്താവിച്ചു.
സമീപകാലത്ത് നിരവധി ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിച്ച കാണിക്കകൾ നഷ്ടമായിട്ടുണ്ടെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.ഭരണകർത്താക്കൾക്ക് ഈ ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ 30 വർഷക്കാലം 51 മഹാക്ഷേത്രങ്ങളിൽ ലഭിച്ച കാണിക്കകൾ പരിശോധിക്കണമെന്ന് ശോഭാസുരേന്ദ്രൻ ആവശ്യപ്പെട്ടു.
സമ്പൂർണമായ അന്വേഷണത്തിന് സംസ്ഥാന പോലീസിനെ ആശ്രയിക്കാനാകില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
