You are currently viewing സിദ്ധരാമയ്യ അടുത്ത കർണാടക മുഖ്യമന്ത്രി, ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും: റിപ്പോർട്ട്

സിദ്ധരാമയ്യ അടുത്ത കർണാടക മുഖ്യമന്ത്രി, ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും: റിപ്പോർട്ട്

കർണാടകയിലെ പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെച്ചൊല്ലി ദിവസങ്ങൾ നീണ്ട അസ്‌പെൻസിന് ശേഷം, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കോൺഗ്രസ് തെരെഞ്ഞെടുത്തതായി അറിയുന്നു.

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയും,ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയും ആകുമെന്നു വൃത്തങ്ങൾ അറിയിച്ചു.

കർണാടക മുഖ്യമന്ത്രിയാകാനുള്ള മറ്റൊരു മത്സരാർത്ഥിയായ ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം പ്രാധാന്യമുള്ള വകുപ്പുകളും വാഗ്ദാനം ചെയ്തേക്കും.

വ്യാഴാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങ് നടന്നേക്കും. സിദ്ധരാമയ്യ ഒറ്റയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്.

കൂടാതെ, നാളെ (മെയ് 18) ഉച്ചകഴിഞ്ഞ് 3.30 ന് കണ്ഠീരവ സ്റ്റേഡിയത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിക്കും.

കോൺഗ്രസ് നേതാക്കളായ ഡികെ ശിവകുമാറും സിദ്ധരാമയ്യയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചത്. ചൊവ്വാഴ്ച ഡൽഹിയിൽ പാർട്ടിയുടെ ഉന്നത നേതൃത്വവുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.

അടുത്ത കർണാടക മുഖ്യമന്ത്രിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.

അതിനിടെ, സർക്കാരിനെ നയിക്കാൻ പാർട്ടി ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് ജി പരമേശ്വര ചൊവ്വാഴ്ച പറഞ്ഞു. പാർട്ടിക്കുള്ള അദ്ദേഹത്തിന്റെ സേവനത്തെക്കുറിച്ച് പാർട്ടി ഹൈക്കമാൻഡിന് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഹൈക്കമാൻഡ് തീരുമാനിക്കുകയും എന്നോട് സർക്കാരിനെ നയിക്കാൻ ആവശ്യപ്പെടുകയും ചെയ്താൽ, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്,” മുൻ ഉപമുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

224 അംഗ നിയമസഭയിലേക്ക് മെയ് 10ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളുമായി കേവലഭൂരിപക്ഷവും ഭരണകക്ഷിയായ ബിജെപിയും ജനതാദളും (സെക്കുലർ) യഥാക്രമം 66ഉം 19ഉം നേടി.

Leave a Reply