You are currently viewing സിംഗപ്പൂരിൻ്റെ ഫെർട്ടിലിറ്റി നിരക്ക് 1% ന് താഴെയായി.

സിംഗപ്പൂരിൻ്റെ ഫെർട്ടിലിറ്റി നിരക്ക് 1% ന് താഴെയായി.

  • Post author:
  • Post category:World
  • Post comments:0 Comments

സിംഗപ്പൂരിന്റെ ഫെർട്ടിലിറ്റി നിരക്ക് 1% ന് താഴെ വന്നു. 2023 ലെ കണക്ക് പ്രകാരം, സിംഗപ്പൂരിലെ സ്ഥിര താമസക്കാരായ സ്ത്രീകളുടെ ആകെ ഫെർട്ടിലിറ്റി നിരക്ക് (TFR) ഏകദേശം 0.97 ആയി കുറഞ്ഞു. രാജ്യത്തിന്റെ ജനസംഖ്യയിലെ ഇടിവും തൊഴിലാളി ക്ഷാമവും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഈ വാർത്ത വരുന്നത്.

ഒരു സ്ത്രീയുടെ ജീവിതകാലത്ത് ശരാശരി എത്ര കുട്ടികൾ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നതാണ് ടിഎഫ്ആർ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് തുടർച്ചയായി കുറയുകയാണ്. 2022-ൽ ടിഎഫ്ആർ 1.04 ആയിരുന്നു, 2021-ൽ 1.12 ആയിരുന്നുവെന്ന് പാർലമെന്റിൽ ബുധനാഴ്ച പ്രസംഗിച്ച പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രി ഇന്ദ്രാണി രാജ പറഞ്ഞു

സിംഗപ്പൂരിന്റെ നിലവിലെ ജനനനിരക്ക് 2.1 ന് താഴെയാണ്. ജനസംഖ്യ പ്രകൃതിദത്തമായി നിലനിർത്താൻ ആവശ്യമായ നിരക്കാണിത് (കുടിയേറ്റം ഇല്ലാതെ). ഫെർട്ടിലിറ്റി നിരക്കിലെ ഈ കുറവ് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് വെല്ലുവിളികൾ ഉയർത്തുകയും തൊഴിലാളി ലഭ്യതയേയും സാമ്പത്തിക വളർച്ചയെയും ബാധിക്കുകയും ചെയ്യും.

Leave a Reply