You are currently viewing കേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ നേരിയ മാറ്റം;മെയ് 19 മുതൽ പ്രാബല്യത്തിൽ

കേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ നേരിയ മാറ്റം;മെയ് 19 മുതൽ പ്രാബല്യത്തിൽ

  • Post author:
  • Post category:Kerala
  • Post comments:0 Comments

മെയ് 19 മുതൽ, ചില സ്റ്റേഷനുകളിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ എത്തിച്ചേരുന്നതും, പുറപ്പെടുന്നതുമായ സമയങ്ങളിൽ നേരിയ മാറ്റമുണ്ടാകും. കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നിവിടങ്ങളിലാണ് മാറ്റങ്ങൾ ബാധകം.

പുതുക്കിയ സമയം അനുസരിച്ച് ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്‌സ്പ്രസ് 6.08 ന് കൊല്ലം ജംഗ്ഷനിൽ എത്തി 6. 10 AM ന് പുറപ്പെടും. മുമ്പ് കൊല്ലം ജംഗ്ഷനിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയം യഥാക്രമം 6.07 AM ഉം 6.09 AM ഉം ആയിരുന്നു.

കോട്ടയം (07.24 AM / 07.27 AM), എറണാകുളം ടൗൺ (08.25 AM / 08.28 AM), തൃശൂർ (9.30 AM / 09.32 AM) എന്നിങ്ങനെയാണ് പുതുക്കിയ എത്തിച്ചേരുന്നതും, പുറപ്പെടുന്നതുമായ സമയം.

ട്രെയിൻ നമ്പർ 20633 കാസർഗോഡ് – തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മടക്കയാത്രയുടെ പുതുക്കിയ സമയം തൃശ്ശൂർ (6.10 PM / 6.12 PM), എറണാകുളം ടൗൺ (7.17 PM./7.20 PM), കോട്ടയം (8.10 PM / 9.13 PM), കൊല്ലം ജംഗ്ഷൻ( 9.30 PM / 9.32 PM). മറ്റ് സ്റ്റേഷനുകളിൽ സമയത്തിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ
തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയാണ് ഓടുന്നത്. ഏപ്രിൽ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

Leave a Reply