സൗദി പ്രോ ലീഗിൽ അൽ ഹിലാലിലേക്കുള്ള തന്റെ നീക്കത്തെ കുറിച്ച് നെയ്മർ മനസ്സ് തുറന്നു. 2017-ൽ റെക്കോർഡ് തുകയായ 222 മില്യൺ യൂറോയ്ക്ക് എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് നെയ്മർ ട്രാൻസ്ഫർ നേടി. ആറ് വർഷങ്ങൾക്ക് ശേഷം, അവരുടെ നാലാമത്തെ ഏറ്റവും ഉയർന്ന സ്‌കോററായി മാറി. അടുത്ത കാലത്ത് 90 മില്യൺ യൂറോയ്ക്ക് അൽ ഹിലാലുമായി കരാർ ഒപ്പു വച്ചു. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ, സാഡിയോ മാനെ, റൂബൻ നെവ്സ് തുടങ്ങിയ മറ്റ് മുൻനിര യൂറോപ്യൻ കളിക്കാർക്കൊപ്പം സൗദി ലീഗിൽ അദ്ദേഹവും ചേർന്നു.
“സൗദി അറേബ്യയിലെ സോക്കർ വ്യത്യസ്തമല്ല. അടിസ്ഥാനകാര്യങ്ങൾ ഒന്നുതന്നെയാണ് – ഉരുണ്ട ബോൾ, ഗോൾ എല്ലാം ഒന്നു തന്നെ. സൗദി ലീഗിൽ ചേരുന്ന കളിക്കാരുടെ നിലവാരം കണക്കിലെടുക്കുമ്പോൾ, ഇത് ലിഗ് 1 നേക്കാൾ മികച്ചതാണോ മോശമാണോ എന്ന് എനിക്ക് പറയാനാവില്ല. . അൽ-ഹിലാലിനുവേണ്ടി കിരീടങ്ങൾ നേടുന്നതിലാണ് എന്റെ ശ്രദ്ധ, എന്റെ ലക്ഷ്യം മാറ്റമില്ലാതെ തുടരുന്നു.”തന്റെ ഹൽ ഹിലാലിലേക്കുള്ള നീക്കത്തെക്കുറിച്ച് നെയ്മർ ഗോൾഡോട്ട് കോമിനോട് പറഞ്ഞു.
ഫ്രാൻസിലെ തന്റെ അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു , “ഞാൻ ഫ്രാൻസിലേക്ക് മാറിയപ്പോൾ എൻ്റെ മത്സരശേഷിയെക്കുറിച്ച് ആളുകൾക്ക് സമാനമായ സംശയങ്ങളുണ്ടായിരുന്നു, അത് എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമായി മാറി. സൗദി ചാമ്പ്യൻഷിപ്പ് നേടുന്നത് എളുപ്പമല്ല; മറ്റ് ടീമുകൾ മികച്ച കളിക്കാരെ അണിനിരത്തി ടീമിനെ ശക്തിപെടുത്തുന്നു. ഇത് ഒരു കൗതുകകരമായ യാത്രയായിരിക്കുമെന്ന് ഞാൻ കരുതുന്നു, ആരാധകർ എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
നെയ്മർ ഇപ്പോൾ പരിക്കിൽ നിന്ന് മോചിതനായിക്കൊണ്ടിരിക്കെ അൽ ഹിലാലിനായി ഇതുവരെ അരങ്ങേറിയിട്ടില്ല. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിന്റെ ഭാഗമാണ് അദ്ദേഹം, പെലെയുടെ ദേശീയ ടീമിനു വേണ്ടിയുള്ള സ്‌കോറിംഗ് റെക്കോർഡ് തകർക്കാനുള്ള വക്കിലാണ് നെയ്മർ.
കൂടാതെ , നെയ്മർ ഇന്ത്യയിൽ കളിക്കാനുള്ള സാധ്യതയുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിനെ പ്രതിനിധീകരിക്കുന്ന മുംബൈ സിറ്റി എഫ്‌സി, 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഡിയിൽ അൽ ഹിലാൽ
ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ ടീമുകൾക്കൊപ്പമുണ്ട്