You are currently viewing സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

ആലപ്പുഴ: സോഷ്യൽ മീഡിയയിൽ ‘ഗുണ്ട ബിനു’ എന്ന പേരിൽ ശ്രദ്ധ നേടിയിരുന്ന താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന ശരത്, ‘ഗുണ്ട ബിനു’ എന്ന പേരിൽ നിരവധി വൈറൽ റീൽസുകൾ വഴി ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഹാസ്യശൈലിയും അവതരണവും വലിയ ആരാധകവൃന്ദം സൃഷ്ടിച്ചിരുന്നു.

ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയായ ശരത് ഉണ്ണിത്താൻ, മിമിക്രി ആർട്ടിസ്റ്റായും ശ്രദ്ധ നേടിയിരുന്നു. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിൽ ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്.

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ശരത്തിന്റെ വിയോഗം കലാരംഗത്തിനും ആരാധകർക്കും വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു.

Leave a Reply