നോയിഡയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ   അപകടത്തിൽ മരിച്ചു; രണ്ട് സഹപ്രവർത്തകർക്ക് പരിക്കേറ്റു

നോയിഡയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ 35 വയസ്സുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു. തിങ്കളാഴ്ച 2.30 ഓടെ സെക്ടർ 135 ലെ നാഗ്‌ലി ഗ്രാമത്തിന് സമീപം ഒരു പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. പരുക്കേറ്റ രണ്ട് സഹപ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മരിച്ചയാളെ സന്ദീപ് എന്നും പരിക്കേറ്റവരെ പ്രശാന്ത് ചൗധരി, പാർവ് രഥി എന്നും തിരിച്ചറിഞ്ഞു. ഇവർ രണ്ടുപേരും 30 വയസ്സിന് താഴെയുള്ളവരാണ്. 

പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, വേഗതയും റോഡിലെ കുഴികളും അപകടത്തിന് കാരണമായി സംശയിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

Leave a Reply