ഉത്സവകാലത്ത് വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥാടകരുടെയും യാത്രക്കാരുടെയും തിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തിരഞ്ഞെടുത്ത തീയതികളിൽ എറണാകുളം ജംഗ്ഷൻ, തിരുവനന്തപുരം സെൻട്രൽ, വേളാങ്കണ്ണി എന്നിവയ്ക്കിടയിൽ എക്സ്പ്രസ് സ്പെഷ്യലുകൾ സർവീസ് നടത്തും.
എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ (ട്രെയിൻ നമ്പർ. 06061/06062)
ട്രെയിൻ നമ്പർ. 06061 എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ 2025 ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ രാത്രി 11:50 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 3:15 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. മടക്ക സർവീസ്, ട്രെയിൻ നമ്പർ 06062, 2025 ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിൽ വൈകുന്നേരം 6:40 ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11:55 ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
കോച്ചുകളിൽ 1 എസി ടു ടയർ, 3 എസി ത്രീ ടയർ, 8 സ്ലീപ്പർ, 4 ജനറൽ സെക്കൻഡ് ക്ലാസ്, 1 ദിവ്യാംഗ സൗഹൃദ സെക്കൻഡ് ക്ലാസ്, 1 ലഗേജ്-കം-ബ്രേക്ക് വാൻ എന്നിവ ഉൾപ്പെടുന്നു.
തിരുവനന്തപുരം സെൻട്രൽ – വേളാങ്കണ്ണി വീക്ക്‌ലി എക്‌സ്‌പ്രസ് സ്പെഷ്യൽ (ട്രെയിൻ നമ്പർ 06115/06116)
ട്രെയിൻ നമ്പർ 06115, ഓഗസ്റ്റ് 27, സെപ്റ്റംബർ 3 തീയതികളിൽ ഉച്ചയ്ക്ക് 1:25 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 03:55 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. മടക്ക സർവീസ്, ട്രെയിൻ നമ്പർ 06116, 2025 ഓഗസ്റ്റ് 28, സെപ്റ്റംബർ 4 തീയതികളിൽ വൈകുന്നേരം 7:30 ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06:55 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
ഈ സർവീസിൽ 2 എസി ടു ടയർ, 2 എസി ത്രീ ടയർ, 3 എസി ത്രീ ടയർ ഇക്കണോമി, 6 സ്ലീപ്പർ, 4 ജനറൽ സെക്കൻഡ് ക്ലാസ്, 1 പാൻട്രി കാർ, 1 ദിവ്യാംഗർ സൗഹൃദ സെക്കൻഡ് ക്ലാസ്, 1 ലഗേജ്-കം-ബ്രേക്ക് വാൻ എന്നിവ ഉണ്ടായിരിക്കും.
വേളാങ്കണ്ണി സീസൺ സമയത്ത് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ സ്പെഷ്യലുകൾ അവതരിപ്പിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
