
കേരളത്തിലേക്കും സംസ്ഥാനത്തിനകത്തുമായി സർവീസ് നടത്തിയിരുന്ന നിരവധി സ്പെഷ്യൽ, എക്സ്പ്രസ്സ് ട്രെയിനുകൾ സ്ഥിരമാക്കിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇതിനായി നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും അദ്ദേഹം നന്ദി അറിയിച്ചു.

താഴെപ്പറയുന്ന സ്പെഷ്യൽ ട്രെയിനുകളാണ് ഇനി സ്ഥിര സർവീസുകളാക്കി മാറ്റിയിരിക്കുന്നത്:
08539/08540 വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ
06031 പാലക്കാട് – കണ്ണൂർ സ്പെഷ്യൽ
06032 കണ്ണൂർ – കോഴിക്കോട് സ്പെഷ്യൽ
06163/06164 തിരുവനന്തപുരം നോർത്ത് – മംഗളൂരു സ്പെഷ്യൽ
06169/06170 കൊല്ലം – എറണാകുളം സ്പെഷ്യൽ
06061/06062 എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ
18501/18502 വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ്
16611 പാലക്കാട് – കണ്ണൂർ എക്സ്പ്രസ്
56632 കണ്ണൂർ – കോഴിക്കോട് എക്സ്പ്രസ്
16313/16314 തിരുവനന്തപുരം നോർത്ത് – മംഗളൂരു അന്തോദയ എക്സ്പ്രസ്
66327/66328 എറണാകുളം – കൊല്ലം MEMU
06061/06062 എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ്
ട്രെയിനുകൾ സ്ഥിരമായി ഓടുന്നതോടെ കേരളത്തിനകത്തും പുറത്തേക്കുമുള്ള യാത്രകൾ കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് ദിവസേന യാത്ര ചെയ്യുന്ന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ഈ തീരുമാനം വലിയ ആശ്വാസമാകും
.