You are currently viewing സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന്  കേര വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്

സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന്  കേര വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്

തിരുവനന്തപുരം: സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് (ഓഗസ്റ്റ് 24, ഞായറാഴ്ച) കേര വെളിച്ചെണ്ണ ഒരു ലിറ്റർ 445 രൂപയ്ക്കു ലഭ്യമാക്കുന്നു. ഒരുദിവസത്തേക്കു മാത്രമുള്ള പ്രത്യേക വിലക്കുറവാണിത്.

സാധാരണ വിപണിയിൽ 529 രൂപ വിലയുള്ള കേര വെളിച്ചെണ്ണ, സപ്ലൈകോ വില്പനശാലകളിലൂടെ ഇതുവരെ 457 രൂപയ്ക്കാണ് വിതരണം ചെയ്തിരുന്നത്. അതിലും 12 രൂപ കുറഞ്ഞ നിരക്കിലാണ് ഞായറാഴ്ചത്തെ പ്രത്യേക ഓഫർ.

കൂടാതെ, സപ്ലൈകോയുടെ ശബരി ബ്രാൻഡ് വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ വിതരണം ചെയ്തുവരികയാണ്.

Leave a Reply