You are currently viewing മെയ് 17 ന് തിരുവനന്തപുരത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പ്രത്യേക വൺവേ ട്രെയിൻ സർവീസ് അനുവദിച്ചു

മെയ് 17 ന് തിരുവനന്തപുരത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പ്രത്യേക വൺവേ ട്രെയിൻ സർവീസ് അനുവദിച്ചു

തിരുവനന്തപുരം, മെയ് 15, 2025: വേനൽക്കാല തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി ദക്ഷിണ റെയിൽവേ പ്രത്യേക വൺവേ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

ട്രെയിൻ നമ്പർ 06033 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ വൺ-വേ സ്പെഷ്യൽ 2025 മെയ് 17 ശനിയാഴ്ച രാവിലെ 07:30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട്  മൂന്നാം ദിവസം ഉച്ചയ്ക്ക് 2:00 ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും.



കോച്ച് കോമ്പോസിഷൻ:

2 എസി ത്രീ ടയർ കോച്ചുകൾ

10 സ്ലീപ്പർ ക്ലാസ് കോച്ചുകൾ

11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ

1 ലഗേജ് കം ബ്രേക്ക് വാൻ

സ്‌പെഷ്യൽ ട്രെയിനിലേക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അറിയിച്ചിട്ടുണ്ട്.

Leave a Reply