
തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ വിവിധ സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ കാലാവധി നീട്ടിയതായി അറിയിച്ചു. നിലവിലുള്ള സമയക്രമവും സ്റ്റോപ്പേജുകളും തുടരുന്ന രീതിയിലാണ് സർവീസ് വിപുലീകരണം.

വിശദാംശങ്ങൾ പ്രകാരം, ഹുബ്ബള്ളി–കൊല്ലം സ്പെഷ്യൽ ട്രെയിൻ (07313) മാർച്ച് 1 മുതൽ 29 വരെ ഞായറാഴ്ചകളിൽ അഞ്ച് ട്രിപ്പുകൾ നടത്തും. കൊല്ലം–ഹുബ്ബള്ളി സ്പെഷ്യൽ ട്രെയിൻ (07314) മാർച്ച് 2 മുതൽ 30 വരെ തിങ്കളാഴ്ചകളിൽ അഞ്ച് ട്രിപ്പുകൾ നടത്തും.
എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ (06523) മാർച്ച് 2 മുതൽ 30 വരെ തിങ്കളാഴ്ചകളിൽ അഞ്ച് ട്രിപ്പുകൾ നടത്തും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06524) മാർച്ച് 3 മുതൽ 31 വരെ ചൊവ്വാഴ്ചകളിൽ അഞ്ച് ട്രിപ്പുകൾ നടത്തും..
കൂടാതെ, എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ (06547) മാർച്ച് 4 മുതൽ 25 വരെ ബുധനാഴ്ചകളിൽ നാല് ട്രിപ്പുകൾ നടത്തും. തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06548) മാർച്ച് 5 മുതൽ 26 വരെ വ്യാഴാഴ്ചകളിൽ നാല് ട്രിപ്പുകൾ നടത്തും.
ഇതോടൊപ്പം, എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ (06555) ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെ വെള്ളിയാഴ്ചകളിൽ അഞ്ച് ട്രിപ്പുകൾ ഉണ്ടാകും. തിരുവനന്തപുരം നോർത്ത്–SMVT ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06556) മാർച്ച് 1 മുതൽ 29 വരെ ഞായറാഴ്ചകളിൽ അഞ്ച് ട്രിപ്പുകൾ നടത്തുമെന്നും റെയിൽവേ അറിയിച്ചു.