സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. പൃഥിരാജ് സുകുമാരൻ മികച്ച നടനായും,കാതൽ ദി കോർ മികച്ച ചിത്രമായും തിരെഞ്ഞടുക്കപ്പെട്ടു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിനു ഉർവശിയും തടവ് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ബീന ആർ. ചന്ദ്രനും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആടു ജീവതം സംവിധാനം ചെയ്ത ബ്ലെസിയാണ് മികച്ച സംവിധായകൻ.
ജോജു ജോർജിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് നിർമിച്ച് രോഹിത് എം ജി കൃഷ്ണൻ സംവിധായകൻ ചെയ്ത ഇരട്ടയാണ് മികച്ച രണ്ടാമത്തെ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സ്വഭാവനടനായും പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രൻ മികച്ച സ്വഭാവനടിയായും തിരഞ്ഞെടുക്കപ്പെട്ടു. ജൈവം എന്ന സിനിമയിലെ അഭിനയത്തിന് കൃഷ്ണനും ആടുജീവിതത്തിലെ അഭിനയത്തിന് കെ ആർ ഗോകുലും ,കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോടും ജൂറിയുടെ പ്രശംസയ്ക്ക് അർഹരായി. അജിത് കുമാർ സുധാകരൻ നിർമിച്ച ഗഗനചാരി എന്ന സിനിമ സംവിധാനം ചെയ്ത അരുൺ ചന്ദുവും പ്രത്യേക ജൂറി അവാർഡിന് അർഹരായി.