തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ അംഗങ്ങളെ നിയമിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013 ലെയും സംസ്ഥാന ഭക്ഷ്യ ഭദ്രതാ ചട്ടം, 2018 ലെയും വ്യവസ്ഥകൾക്കനുസൃതമായാണ് നിയമനം നടന്നത്.
അഡ്വ. കെ.എൻ. സുഗതൻ, മുരുകേഷ് എം, ഷീല ടി.കെ, രമേശൻ വി എന്നിവരാണ് പുതുതായി കമ്മീഷൻ അംഗങ്ങളായത്.
ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, പൊതുജനങ്ങൾക്ക് ഭക്ഷണാവകാശം പ്രാബല്യത്തിൽ വരുത്തുന്നതിനും സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പങ്ക് നിർണായകമാണെന്ന് അധികാരികൾ അറിയിച്ചു.
