മാന്നാറിലെ പൈതൃക ഓട് വ്യവസായത്തിന് ഭൗമ പദവി (Geographical Indication – GI Status) ലഭ്യമാക്കുന്നതിന് നടപടികൾ പുരോഗമിക്കുന്നതായി മാവേലിക്കര എംപി കൊടുക്കുന്നതിൽ സുരേഷ് അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര എംഎസ്എംഇ വകുപ്പ് മന്ത്രി ജിതിൻ റാം മഞ്ചി ലോക്‌സഭയിൽ രേഖാമൂലമുള്ള മറുപടി നൽകി
.
2025 മെയ് മാസത്തിൽ ജിഐ രജിസ്ട്രി ഓഫീസ് മുൻകൂർ വാദം (pre-hearing) നടത്താൻ തീരുമാനിച്ചിട്ടുണ്ട്, ഇതിനു മുന്നോടിയായി പ്രദേശത്തെ തൊഴിലാളികളുമായും സംഘടനകളുമായും കൂടിക്കാഴ്ച നടത്തും, തുടർന്ന് കേന്ദ്ര എംഎസ്എംഇ മന്ത്രിയെ സന്ദർശിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മാന്നാർ കേരളത്തിലെ ഏറ്റവും വലിയ ഓട് നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടെ പ്രവർത്തിക്കുന്ന 600-ലേറെ യൂണിറ്റുകളിൽ 5000-ത്തിലധികം തൊഴിലാളികൾ ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തുന്നു. പ്രതിവർഷം ₹250-₹300 കോടി മൂല്യത്തിന്റെ ഓടു ഉൽപ്പന്നങ്ങൾ ഇവിടെനിന്ന് ഉൽപാദിപ്പിക്കപ്പെടുന്നു.
ജി ഐ പദവി ലഭിക്കുമ്പോൾഅന്താരാഷ്ട്രതലത്തിൽ മാന്നാർ ഓടുകൾ കൂടുതൽ അംഗീകാരത്തോടെ വിപണിയിൽ എത്തിക്കാൻ കഴിയും. വ്യവസായത്തിന് നിയമപരമായ സംരക്ഷണം ലഭിക്കും,
ഇതുകൂടാതെ ഉത്പാദകർക്കായി സ്കിൽ ട്രെയിനിങ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഇൻസെന്റീവ്, എം എസ് എം ഇ ലോൺ തുടങ്ങിയ പദ്ധതികൾ ലഭ്യമാകും.
