You are currently viewing എഴുകോൺ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നീളം വർധിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും

എഴുകോൺ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നീളം വർധിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും

  • Post author:
  • Post category:Kerala
  • Post comments:0 Comments

കൊല്ലം,എഴുകോൺ: എഴുകോൺ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. നിലവിൽ 260 മീറ്റർ മാത്രമുള്ള പ്ലാറ്റ്ഫോമിന്റെ പരിമിതികൾ മൂലം കൂടുതൽ കമ്പാർട്ട്മെന്റുകളുള്ള എക്സ്പ്രസ് ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുന്നതിന് തടസ്സമുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ 576 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം നിർമിക്കണമെന്ന ആവശ്യം റെയിൽവേ മന്ത്രാലയത്തോട് ഉന്നയിച്ചിരുന്നു.

എൻ.എസ്.ജി 6 കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ള എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പുതിയ പ്ലാറ്റ്ഫോം നിർമാണത്തിനുള്ള അനുമതി ദക്ഷിണ റെയിൽവേ നൽകിയതോടൊപ്പം ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ 10-ന് ടെൻഡർ തുറക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 2026-നകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

പുതിയ പ്ലാറ്റ്ഫോം നിർമാണം പൂർത്തിയായാൽ, എഴുകോൺ സ്റ്റേഷനിൽ ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ നിർത്തുന്നതിനുള്ള സൗകര്യം വർദ്ധിക്കും. കൂടാതെ, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളത് കൊടിക്കുന്നിൽ പറഞ്ഞു.

Leave a Reply