You are currently viewing സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് സമയം വൈകുന്നേരം 5 മണി വരെ നീട്ടിയേക്കും: റിപ്പോർട്ട്

സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് സമയം വൈകുന്നേരം 5 മണി വരെ നീട്ടിയേക്കും: റിപ്പോർട്ട്

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റുകളിലെ വ്യാപാര സമയം വൈകുന്നേരം 5 മണി വരെ നീട്ടാൻ സാധ്യതയുണ്ടെന്ന് ഒരു ബിസിനസ് ചാനലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

മാർക്കറ്റ് റെഗുലേറ്റർ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 2018-ൽ സമയ വിപുലീകരണത്തിനുള്ള ഒരു ചട്ടക്കൂട് പുറത്തിറക്കിയിരുന്നു

നിലവിൽ, ആഭ്യന്തര സൂചികകൾ രാവിലെ 9:15 നും 3:30 നും ഇടയിലാണ് തുറന്നിരിക്കുന്നത്.

കഴിഞ്ഞ മാസം, മാർക്കറ്റ് റെഗുലേറ്റർ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) പുറത്തിറക്കി. അതു പ്രകാരം പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ ഉണ്ടായാൽ 15 മിനിറ്റിനുള്ളിൽ ഓഹരി ഉടമകളെ അറിയിക്കാനും ചില സാഹചര്യങ്ങളിൽ ട്രേഡിങ്ങ് സമയം ഒന്നര മണിക്കൂർ നീട്ടാനും സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ടു. 

“ഏതെങ്കിലും സാങ്കേതിക കാരണത്താലോ മറ്റെന്തെങ്കിലുമോ, സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ തുടർച്ചയായ വ്യാപാരം തടസ്സപ്പെടുകയാണെങ്കിൽ, എല്ലാ മാർക്കറ്റ് പങ്കാളികളെയും തടസ്സത്തെക്കുറിച്ച് ഉടൻ അറിയിക്കുക മാത്രമല്ല സുഗമമായി വ്യപാരം അവസാനിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നതിന് ആവശ്യമെങ്കിൽ ട്രേഡിങ്ങ് സമയം നീട്ടുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്.”സെബി പറഞ്ഞു.

വ്യാപാര സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട് വിപണി പങ്കാളികളുമായുള്ള പ്രാഥമിക ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.

Leave a Reply