
കണ്ണൂർ: തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20632) ന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ യുവാവ് പിടിയിൽ. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശി അസഹറുദ്ദീനെയാണ് (22) ആർപിഎഫ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ എട്ടിന് രാത്രി 11 മണിയോടെ കണ്ണൂർ തെക്ക് റെയിൽവേ സ്റ്റേഷനും കണ്ണൂർ റെയിൽവേ സ്റ്റേഷന് ഇടയിലായിരുന്നു സംഭവം. റെയിൽവേ പാളത്തിന് സമീപത്ത് പതിയിരുന്ന പ്രതി ട്രെയിൻ കടന്നുപോയപ്പോൾ കല്ലെറിയുകയായിരുന്നു. ട്രെയിനിന്റെ സി-3 കോച്ചിന്റെ ജനൽചില്ലിലാണ് കല്ല് കൊണ്ടത്. ചില്ല് തകരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ലഹരിയില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന് കല്ലേറ് നടത്തിയെന്നാണ് പ്രതിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് കല്ലേറ് ഉണ്ടായത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ചില്ലു തകര്‍ന്നിരുന്നു. സി. സി. ടി.വി ദൃശ്യങ്ങളാണ് കല്ലെറിഞ്ഞത് അസ്ഹറുദ്ദീനാണെന്ന് തിരിച്ചറിയാന്‍ പോലിസിനെ സഹായിച്ചത്. കല്ലേറിന് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്നു അന്വേഷിച്ചു വരികയാണ്
കണ്ണൂർ ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.