ഇടുക്കി: മൂന്നാറിൽ തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ദേവികുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികളാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ കോമ്പൗണ്ടിൽ ഒരു കുട്ടിയെ നായ കടിച്ചതിനു പിന്നാലെ, ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ അഞ്ചു കുട്ടികളെ കൂടി നായ ആക്രമിച്ചു.
പരിക്കേറ്റ കുട്ടികൾക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സയും വാക്സിനും നൽകി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്നതിനാൽ, നാട്ടുകാരും രക്ഷിതാക്കളും ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. രണ്ട് ആഴ്ച മുൻപും വിനോദസഞ്ചാരികളടക്കം 16 പേരെ നായകൾ ആക്രമിച്ചിരുന്നു.
നാട്ടുകാർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടി ആവശ്യപ്പെട്ടു. കുട്ടികളും പൊതുജനങ്ങളും സുരക്ഷിതരാകാൻ അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
