സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും ശക്തമായ കാറ്റും കാരണം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് (കെഎസ്ഇബി) ഇതുവരെ 86.67 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകൾ വെളിപ്പെടുത്തുന്നു. വൈദ്യുതി വിതരണ സംവിധാനത്തിലാണ് വലിയ തലത്തിൽ നാശം സംഭവിച്ചത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് 2317 ഹൈടെൻഷൻ പോസ്റ്റുകളും 14047 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നിട്ടുണ്ട്. ഇതുമൂലം വിവിധ ജില്ലകളിലെ വൈദ്യുതി വിതരണത്തിൽ തകരാർ ഉണ്ടായതായും അധികൃതർ അറിയിച്ചു.
46,12,993 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ അനുഭവപ്പെട്ടപ്പോൾ, ഇതുവരെ 40,05,699 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകാൻ കെഎസ്ഇബി കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള പ്രദേശങ്ങളിൽ അടിയന്തരമായി പുനസ്ഥാപന പ്രവർത്തനങ്ങൾ നടക്കുകയാണ്.