You are currently viewing തെക്കൻ തമിഴ്നാട് തീരത്ത് ശക്തമായ കാറ്റ്; മത്സ്യബന്ധനത്തിന് വിലക്ക്

തെക്കൻ തമിഴ്നാട് തീരത്ത് ശക്തമായ കാറ്റ്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം  നവംബർ 13നും 14നും തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. കടലിൽ തിരമാലകൾ ഉയരാനും കടൽപ്രക്ഷുബ്ധാവസ്ഥയുണ്ടാകാനുമാണ് മുന്നറിയിപ്പ്.

അതേസമയം, മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണം എന്ന് മത്സ്യത്തൊഴിലാളികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തുറമുഖങ്ങളിലും തീരദേശങ്ങളിലുമുള്ള അധികൃതർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply