പെരുമ്പിലാവ്: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിവരികയായിരുന്ന വിദ്യാർത്ഥി ലോറി ഇടിച്ച് മരിച്ചു. കൊരട്ടിക്കര കൊച്ചുപറമ്പ് സ്വദേശിയായ മെഹബൂബിന്റെ മകൻ അൽ ഫൗസാൻ (13) ആണ് മരണപ്പെട്ടത്.
സംസ്ഥാനപാതയിലൂടെ സൈക്കിളിൽ പോവുകയായിരുന്ന ഫൗസാനെ അക്കിക്കാവ് സെന്ററിനു സമീപം ഗ്യാസ് വിതരണ ലോറി ഇടിക്കുകയായിരുന്നു.
