ശാസ്താംകോട്ട: തേവലക്കര കോവൂർ ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. വലിയപാടം മിഥുന്‍ ഭവനിലെ മനുവിന്റെ മകനായ മിഥുന്‍ (13) ആണ് മരിച്ചത്.
സൈക്കിൾ ഷെഡിന്റെ മുകളിൽ വീണ ചെരുപ്പ് എടുക്കാൻ മതിൽ വഴി കയറിയ കുട്ടി ഷെഡിന്റെ മുകളിൽ കൂടി കടന്നു പോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും ചേർന്ന് കുട്ടിയെ താഴെ എത്തിച്ചു. ഉടൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതശരീരം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
