You are currently viewing വിദ്യാർത്ഥിയുടെ ആത്മഹത്യ: മൂന്നു അധ്യാപകരെ സസ്പെൻഡ് ചെയ്തു

വിദ്യാർത്ഥിയുടെ ആത്മഹത്യ: മൂന്നു അധ്യാപകരെ സസ്പെൻഡ് ചെയ്തു

  • Post author:
  • Post category:Kerala
  • Post comments:0 Comments

കണ്ണൂർ:കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്നു അധ്യാപകരെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി ഡിപ്പാർട്ട്‌മെന്റിന്റെ ആർ ഡി ഡി യാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ഫിസിക്സ് അധ്യാപകൻ ഗിരീഷ് ടി.വി., ബോട്ടണി അധ്യാപകൻ ആനന്ദ് എ.കെ., ഗണിതാധ്യാപകൻ അനീഷ് ഇ.പി. എന്നിവരാണ് സസ്പെൻഷനിലായത്.15 ദിവസത്തേക്കാണ് സസ്പെൻഷൻ നൽകിയത്.

ജനുവരി 8-ന് ഭവത് മാനവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് കാരണമെന്ന കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply