ക്രോണോബയോളജി ഇന്റർനാഷണൽ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, രാത്രിയിൽ വൈകി ഉറങ്ങുന്ന വ്യക്തികൾ അനാരോഗ്യകരമായ ശീലങ്ങൾ ഉണ്ടാക്കുന്നവരും അതിനാൽ നേരത്തെ തന്നെ മരിക്കാനും സാധ്യതയുണ്ടെന്നാണ്.
ഹെൽസിങ്കി സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനം, 37 വർഷത്തിനിടെ ഫിൻലൻഡിലെ ഏകദേശം 23,000 വൃക്തികളിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കി, ഒരു വ്യക്തിയുടെ ഉറക്കശീലം അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠനം നടത്തി.
ഉറക്കശീലവും മരണനിരക്കും തമ്മിൽ നേരിട്ട് ബന്ധമൊന്നും ഗവേഷണം കണ്ടെത്തിയില്ലെങ്കിലും, വൈകി ഉറങ്ങുന്ന വ്യക്തികളും മരണ സാധ്യതയും തമ്മിലുള്ള ബന്ധം അത് കണ്ടെത്തി. പുകയിലയുടെയും മദ്യത്തിന്റെയും ഉയർന്ന ഉപഭോഗമാണ് ഈ അപകടത്തിന് കാരണമായത്.
ഉറക്കത്തിന്റെ ദൈർഘ്യം, ഉറക്കത്തിന്റെ ഗുണനിലവാരം, രാത്രി ഷിഫ്റ്റ് ജോലി എന്നിവ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്ന് മുമ്പത്തെ പഠനങ്ങൾ ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്, രാത്രി വൈകിയുറങ്ങുന്നവർ വിവിധ രോഗങ്ങൾക്ക്, പ്രത്യേകിച്ച് ഹൃദയരോഗങ്ങൾക്ക് കൂടുതൽ ഇരയാകുന്നു.
1981 മുതൽ 2018 വരെ 24 വയസ്സ് പ്രായമുള്ള 22,976 പുരുഷന്മാരെയും സ്ത്രീകളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ പങ്കെടുക്കുന്നവരുടെ ഉറക്കശീലം, വിദ്യാഭ്യാസ നിലവാരം, ദൈനംദിന മദ്യപാനം, പുകവലി ശീലങ്ങൾ, ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), ഉറക്കത്തിന്റെ ദൈർഘ്യം എന്നിവയും പരിഗണിച്ചു.
പഠനം വെളിപെടുത്തിയത് രാത്രി വൈകി ഉറങ്ങുന്നവർ കൂടുതൽ മദ്യവും പുകയിലയും ഉപയോഗിക്കുന്നതായി കണ്ടെത്തി, കൂടാതെ അവർ കൃത്യമായി എട്ട് മണിക്കൂർ ഉറങ്ങുന്നവരുമായിരുന്നില്ല.
2018 ആയപ്പോഴേക്കും പങ്കെടുത്ത 23,000 പേരിൽ 8,700-ലധികം പേർ മരിച്ചു. രാത്രി വൈകി ഉറങ്ങുന്നവർ ഏതെങ്കിലും കാരണത്താൽ മരിക്കാനുള്ള സാധ്യത ഒമ്പത് ശതമാനം കൂടുതലാണെന്ന് പഠനം കണ്ടെത്തി. എന്നിരുന്നാലും, ഈ മരണങ്ങൾക്ക് പ്രാഥമികമായി ഉത്തരവാദി പുകവലിയും മദ്യപാനവും ആണെന്ന് നിഗമനത്തിലെത്തി.
സ്ലീപ്പ് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഭാനു പ്രകാശ് കൊല്ല, രാത്രി വൈകി ഉറങ്ങുന്നവരുടെ അമിതമായ മദ്യപാനം, , പുകയില ഉപയോഗം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളും തമ്മിലുള്ള ബന്ധം കുറച്ചുകാലമായി അറിയപ്പെട്ടിരുന്നുവെന്ന് പറഞ്ഞു
ചുരുക്കത്തിൽ, രാത്രി വൈകി ഉറങ്ങുന്നത് അനാരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാനും നേരത്തെ എഴുന്നേൽക്കുന്നവരെക്കാൾ നേരത്തെ മരിക്കാനും സാധ്യതയുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, വ്യക്തികളുടെ ഉറക്കശീലത്തെക്കാൾ പുകവലി, മദ്യപാനം തുടങ്ങിയ ഘടകങ്ങളാണ് മരണത്തിന്റെ കാരണമാകുന്നത് എന്നത് മനസ്സിലാക്കണ്ടതാണ്.