ആത്മഹത്യ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നമാണ്, എപ്പോൾ, എന്തുകൊണ്ട് ആത്മഹത്യാ ചിന്തകൾ ഉണ്ടാകുന്നു എന്നതിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്നത് ഈ ദാരുണമായ സംഭവങ്ങൾ തടയാൻ ഒരു പരിധി വരെ സഹായിക്കും. ട്രാൻസ്‌ലേഷണൽ സൈക്യാട്രിയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം ആളുകൾ ആത്മഹത്യാ ചിന്തകൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്ന ദിവസത്തെയും സമയത്തെയും കുറിച്ച് വെളിച്ചം വീശുന്നു.
പൊതുവേയുള്ള വിശ്വാസത്തിന് വിരുദ്ധമായി, ആത്മഹത്യ ഏറ്റവും ഉയർന്നത് ശൈത്യകാല മാസങ്ങളിലല്ല, വസന്തകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലാണ്. ഡിസംബറിൽ ആത്മഹത്യാ ചിന്തകൾ ഉയർന്നുവരുമ്പോൾ, “മൂർദ്ധധന്യ” അവസ്ഥ എത്താൻ അവയ്ക്ക് ഏതാനം മാസങ്ങളെടുക്കുമെന്ന് ഗവേഷകർ കണ്ടെത്തി. പുലർച്ചെ 4 നും 5 നും ഇടയിൽ ജീവിതം അവസാനിപ്പിക്കാൻ ആളുകൾക്ക് കൂടുതൽ സാധ്യതയുണ്ടെന്നും പഠനം കണ്ടെത്തി.
സീസണൽ അഫക്റ്റീവ് ഡിസോർഡർ, അല്ലെങ്കിൽ എസ്എഡി, ഋതുഭേദങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരവധി ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതാണന്ന് രേഖപ്പെടുത്തപ്പെട്ടത്തിയിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകൾക്ക് ശീതകാലം ബുദ്ധിമുട്ടുള്ള സമയമാണെന്ന് അറിയപ്പെടുന്നു, കാരണം അവർ മോശമായ മാനസികാവസ്ഥയും വിഷാദവും നേരിടുന്നു. എന്നിരുന്നാലും, ആളുകളുടെ മാനസികാവസ്ഥ ഉയർത്തുമെന്നു കരുതപെടുന്ന വസന്തകാലം യഥാർത്ഥത്തിൽ ഏറ്റവും വലിയ അപകടസാധ്യതയുള്ള സമയമാണെന്ന് പഠനം കണ്ടെത്തി.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള 10,000-ലധികം പേർ പങ്കെടുത്ത പഠനത്തിൽ ആറ് വർഷത്തിനിടെ ആത്മഹത്യ, സ്വയം നശീകരണം എന്നിവയെക്കുറിച്ചുള്ള അവരുടെ മാനസികാവസ്ഥയെയും ചിന്തകളെയും കുറിച്ചുള്ള ചോദ്യാവലികളും ടാസ്ക്കുകളും പൂർത്തിയാക്കി. മാനസികാവസ്ഥ, ആത്മഹത്യ, സ്വയം നശീകരണം എന്നിവയെ കുറിച്ചുള്ള നേരിട്ടുള്ള ചോദ്യങ്ങൾ ഉപയോഗിച്ച്, വ്യക്തമായതും പരോക്ഷവുമായ സ്വയം-ദ്രോഹ ചിന്തകൾ പരിശോധിക്കാൻ ഗവേഷകർ ഓൺലൈൻ ടാസ്‌ക്കുകൾ ഉപയോഗിച്ചു.
പ്രതികരിച്ചവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിരുന്നു: മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചവർ; ആത്മഹത്യാ ചിന്തകളോ ആത്മഹത്യ ചെയ്യാതെ സ്വയം മുറിവേൽപിക്കുന്നവർ; മുമ്പ് സ്വയം ഉപദ്രവമോ ആത്മഹത്യാ ചിന്തകൾ ഇല്ലാത്തവരും. ആറ് വർഷത്തിനിടയിൽ, സ്വയം നശീകരണ ചിന്തകളിൽ പൊതുവായ വർദ്ധനവ് ഗവേഷകർ കണ്ടെത്തി. കാലാവസ്ഥ മാനസികാവസ്ഥയിലും മരിക്കാനുള്ള ആഗ്രഹത്തിലും സ്വാധീനം ചെലുത്തി, പ്രത്യേകിച്ച് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചവരിൽ.
ഡിസംബറിനും ജൂൺ മാസത്തിനും ഇടയിൽ ആത്മഹത്യാ പ്രവണത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിന്റെ കണ്ടെത്തൽ. ഈ സമയത്ത് മാനസികാവസ്ഥയിലും ആത്മധൈര്യത്തിലും ഉണ്ടാക്കുന്ന ക്രമാനുഗതമായ പുരോഗതി വ്യക്തികളെ ആത്മഹത്യാശ്രമം ആസൂത്രണം ചെയ്യാനും അതിൽ ഏർപ്പെടാനും പ്രാപ്തരാക്കും. മാനസികാവസ്ഥയെയും സ്വയം നശികരണ ചിന്തകളെയും ചുറ്റിപ്പറ്റിയുള്ള താൽകാലിക പ്രവണതകൾ ഇത്ര വലിയ തോതിൽ പരിശോധിക്കുന്ന ആദ്യ പഠനമാണ് ഈ പഠനം, ആത്മഹത്യാസാധ്യത കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ വികസിപ്പിക്കാൻ ആരോഗ്യപരിപാലന വിദഗ്ധരെ സഹായിക്കാൻ ഈ ഫലങ്ങൾ സഹായിക്കും.
ആത്മഹത്യാ പ്രതിരോധം ഒരു സങ്കീർണ്ണമായ പ്രശ്നമാണ്, അതിന് ബഹുമുഖ സമീപനം ആവശ്യമാണ്. ആത്മഹത്യാ ചിന്തകളുടെ കാലാനുസൃതവും സമയബന്ധിതവുമായ പാറ്റേണുകൾ മനസ്സിലാക്കുന്നതിലൂടെ, ആരോഗ്യപരിപാലന വിദഗ്ധർക്ക് അവരുടെ ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കാൻ കഴിയും. ആത്മഹത്യാ ചിന്തകളുമായി മല്ലിടുന്നവർക്ക് സഹായം ലഭ്യമാണെന്ന് അറിയേണ്ടത് പ്രധാനമാണ്. നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ പ്രതിസന്ധിയിലാണെങ്കിൽ, ദയവായി ഉടൻ സഹായം തേടുക.