You are currently viewing സമുദായ ഐക്യ നീക്കത്തിന് എൻഎസ്എസിന്റെ പിന്തുണയെന്ന് സുകുമാരൻ നായർ

സമുദായ ഐക്യ നീക്കത്തിന് എൻഎസ്എസിന്റെ പിന്തുണയെന്ന് സുകുമാരൻ നായർ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നോട്ട് വെച്ച സമുദായ ഐക്യ നീക്കത്തിന് എൻഎസ്എസിന്റെ പൂർണ പിന്തുണയുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അറിയിച്ചു. സാമുദായിക ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഭിന്നിച്ചു നിൽക്കുന്നത് ഒരു തരത്തിലും ഗുണകരമല്ലെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ശരിയാണെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരെ ചില രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്ന വിമർശനങ്ങൾ മര്യാദയില്ലാത്തതാണെന്നും പൊതുജീവിതത്തിലെ മുതിർന്ന വ്യക്തിയെ അപമാനിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
എൻഎസ്എസ് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സഭദൂരം പാലിക്കുമെന്നും, രാഷ്ട്രീയമില്ലാത്തതുകൊണ്ട് രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയ നേട്ടത്തിനായി സംഘടനയെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ അടുപ്പിക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നു എന്ന ആരോപണം വെറും ജൽപനമാത്രമാണെന്നും, ലീഗ് അത്തരം കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീഷിനെതിരെയും സുകുമാരൻ നായർ വിമർശനം ഉന്നയിച്ചു. എൻഎസ്എസിന്റെ സഹായം വാങ്ങി വിജയിച്ചവർ പിന്നീട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അത്തരത്തിലുള്ളവർ സഭാ സിനഡ് യോഗം ചേർന്നപ്പോൾ കാലിൽ വീഴാൻ പോയതായും സുകുമാരൻ നായർ ആരോപിച്ചു.വർഗീയതയ്ക്കെതിരെ സംസാരിക്കുന്നവർക്ക് തന്നെ അത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു.

Leave a Reply