You are currently viewing സപ്ലൈകോ ചരിത്രത്തിലെ ഏറ്റവും ഉയർന്ന  ₹17.91 കോടിയുടെ പ്രതിദിന വിൽപ്പന കൈവരിച്ചു.

സപ്ലൈകോ ചരിത്രത്തിലെ ഏറ്റവും ഉയർന്ന  ₹17.91 കോടിയുടെ പ്രതിദിന വിൽപ്പന കൈവരിച്ചു.

സപ്ലൈകോ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിലാണ്.
ഓഗസ്റ്റ് 27-ന്, ഇന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഒരുദിവസത്തെ വിൽപ്പനയായ ₹15.7 കോടി കടന്നിരുന്നു. അതിനെ മറികടന്ന് ഓഗസ്റ്റ് 29-ന് പുതിയ റെക്കോർഡായി ₹17.91 കോടിയുടെ പ്രതിദിന വിൽപ്പന കൈവരിച്ചു.

ഈ മാസം ഇന്നലെ വരെ 41,30,418 ഉപഭോക്താക്കൾ സപ്ലൈകോയുടെ വില്പനശാലകൾ സന്ദർശിച്ചു.

വിലക്കയറ്റ സാധ്യത രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ മാതൃകാപരമായ വിപണി ഇടപെടലുകൾ മുഖേന, ഓണക്കാലത്തും ജനങ്ങൾക്ക് വിലക്കയറ്റ സമ്മർദ്ദമില്ലാതെ ന്യായവിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കാൻ സർക്കാർ സാധിച്ചു. ഈ നേട്ടത്തിൽ സപ്ലൈകോയുടെ പങ്ക് ഏറെ നിർണായകമാണ്.

Leave a Reply