You are currently viewing ഉത്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലകുറവുമായി   സപ്ലൈകോ ക്രിസ്മസ് ഫെയറുകൾ

ഉത്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലകുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറുകൾ

തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് ഉപഭോക്താക്കൾക്ക് ആശ്വാസമായി സപ്ലൈകോയുടെ ക്രിസ്മസ് ഫെയറുകൾ ഡിസംബർ 22 മുതൽ ജനുവരി 1 വരെ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും. പ്രമുഖ കമ്പനികളുടെ 250ലധികം ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളാണ് ഫെയറുകളുടെ മുഖ്യ ആകർഷണം.

ദൈനംദിന ഉപഭോഗ സാധനങ്ങളായ എഫ്.എം.സി.ജി ഉത്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോ പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, ഗൃഹോപകരണങ്ങൾ, വ്യക്തിഗത പരിപാലന ഉത്പന്നങ്ങൾ തുടങ്ങി കുടുംബങ്ങൾക്ക് ആവശ്യമായ വിവിധ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാകും.

ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയും ചെയ്യുകയാണ് ക്രിസ്മസ് ഫെയറുകളുടെ ലക്ഷ്യമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

Leave a Reply