തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തുടനീളം സപ്ലൈകോ 385 കോടി രൂപയുടെ വിറ്റുവരവ് നേടി. ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള ദിവസങ്ങളിലാണ് ഈ നേട്ടം കൈവരിച്ചത്.
ഇതിൽ 180 കോടി രൂപയുടെ വിറ്റുവരവ് സബ്സിഡി ഇനങ്ങളിൽ നിന്നുമാണ്. സബ്സിഡിയിതര ഇനങ്ങളിൽ നിന്നുള്ള വിറ്റുവരവ് 205 കോടി രൂപയായി.
ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെയുള്ള ജില്ലാ ഓണം ഫെയറുകളിൽ മാത്രം 194 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്.
അതേസമയം, ജില്ലാ ഫെയറുകളിൽ നിന്നുമുള്ള വിറ്റുവരവ് 5.12 കോടി രൂപയാണ്.
ഓണക്കാലത്ത് സാധാരണ കുടുംബങ്ങൾക്ക് വിലക്കുറവോടെ ഗുണമേന്മയുള്ള സാധനങ്ങൾ എത്തിക്കുന്നതിൽ സപ്ലൈകോക്ക് വലിയ പങ്കുവഹിച്ചു.
