You are currently viewing മൂന്നാം പിണറായി സർക്കാരിന് പിന്തുണ:  കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ  രാജിവച്ചു.

മൂന്നാം പിണറായി സർക്കാരിന് പിന്തുണ: കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ രാജിവച്ചു.

തിരുവനന്തപുരം: മൂന്നാം പിണറായി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് കോൺഗ്രസ് പാർട്ടി വിട്ട് കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ രാജിവച്ചു. പ്രാഥമിക അംഗത്വം ഉൾപ്പെടെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമുള്ള രാജി അദ്ദേഹം രാജിക്കത്തിലൂടെ അറിയിച്ചു.

രാഷ്ട്രീയ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി വിനോദ് കൃഷ്ണ കത്തിൽ വ്യക്തമാക്കുന്നു. മൂന്നാം പിണറായി സർക്കാരിന് പിന്തുണ നൽകുന്നതിനായാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറയുന്നു.

മതേതരത്വം സംരക്ഷിക്കുന്നതിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലും കോൺഗ്രസിന്റെ പ്രസക്തി ഓരോ ദിവസവും കുറഞ്ഞുവരികയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിക്കുള്ളിലെ ഘടനാപരവും സംഘടനാപരവുമായ പ്രശ്നങ്ങൾ ആശങ്കജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

50 വയസ്സിൽ താഴെയുള്ള നേതാക്കൾക്ക് പ്രധാന സ്ഥാനങ്ങളിൽ മതിയായ പ്രാതിനിധ്യം ലഭിക്കാത്തത് യുവാക്കളുമായുള്ള ബന്ധം കുറയാൻ കാരണമായതായി വിനോദ് കൃഷ്ണ വിലയിരുത്തി. 2005-ൽ ആരംഭിച്ച ‘കോൺഗ്രസ് റിവൈവ് മൂവ്‌മെന്റ്’ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അവഗണിച്ചതും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും പാർട്ടിയുടെ തിരിച്ചടികൾക്ക് കാരണമായതായി അദ്ദേഹം രാജിക്കത്തിൽ വിമർശിച്ചു.

വിനോദ് കൃഷ്ണയുടെ രാജിയും പ്രസ്താവനയും കേരളത്തിലെ രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply