ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് കോടതി നടപടികളുടെ തത്സമയ ട്രാൻസ്ക്രിപ്ഷൻ പരീക്ഷണാടിസ്ഥാനത്തിൽ സുപ്രീം കോടതി ചൊവ്വാഴ്ച ആരംഭിച്ചു.
കോടതി നടപടികളുടെ തത്സമയ ട്രാൻസ്ക്രിപ്ഷൻ ഒരു സ്ക്രീനിൽ പ്രദർശിപ്പിച്ചു. വാക്കാലുള്ള വാദങ്ങളുടെ ട്രാൻസ്ക്രിപ്റ്റുകൾ അതിന്റെ വെബ്‌സൈറ്റിൽ ലഭ്യമാകുമെന്നും അറിയുന്നു.
“നിങ്ങൾക്ക് ഇവിടെ ഒരു സ്‌ക്രീൻ കാണാം. ഇതൊരു ലൈവ് ട്രാൻസ്‌ക്രിപ്റ്റ് സൗകര്യമാണ്, ഇതൊരു പരീക്ഷണമാണ്.”
ബാറിലെ അംഗങ്ങളൊട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു
ഇത് യഥാർത്ഥത്തിൽ കോടതി റെക്കോർഡ് ആയിരിക്കുമെന്ന്
ജസ്റ്റിസ് പി എസ് നരസിംഹ അഭിപ്രായപ്പെട്ടു
രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജിയാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്
ഭരണഘടനാ ബെഞ്ചുകളുടെ നടപടിക്രമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനം 2022 സെപ്റ്റംബർ 20-നാണ് കോടതി എടുത്തത്.