You are currently viewing കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഇഎസ്ഐ ഡിസ്പെൻസറികൾക്ക് സ്വന്തമായ സ്ഥലവും കെട്ടിടവും അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഇഎസ്ഐ ഡിസ്പെൻസറികൾക്ക് സ്വന്തമായ സ്ഥലവും കെട്ടിടവും അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

  • Post author:
  • Post category:Kerala
  • Post comments:0 Comments

ന്യൂഡൽഹി: കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഇഎസ്ഐ (എമ്പ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്) ഡിസ്പെൻസറികൾക്ക് സ്വന്തമായ സ്ഥലം അനുവദിച്ച് കെട്ടിടങ്ങൾ നിർമ്മിക്കണമെന്ന് മാവേലിക്കര ലോക്‌സഭാ അംഗം കൊടിക്കുന്നിൽ സുരേഷ് പാർലമെന്റിൽ ആവശ്യപ്പെട്ടു.

വർഷങ്ങളായി ഈ ജില്ലകളിലെ നിരവധി ഇഎസ്ഐ ഡിസ്പെൻസറികൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുകയാണ്. ഇതിനാൽ നിലവിലെ ആരോഗ്യ സേവനങ്ങൾ പൂർണ്ണമായും ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. പ്രദേശത്തെ ആയിരക്കണക്കിന് കശുവണ്ടി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഈ ഡിസ്പെൻസറികളെ ആശ്രയിക്കുന്നു. ഇവർക്കു മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

കൊല്ലം ജില്ലയിലെ മൈലം, ശൂരനാട്, പട്ടാഴി, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, സചിവോത്തമപുരം, ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കരിമുളയ്ക്കൽ, മാന്നാർ, മാവേലിക്കര, പാലമേൽ എന്നിവിടങ്ങളിലെ ഇഎസ്ഐ ഡിസ്പെൻസറികൾ ദീർഘകാലമായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വരികയാണ്. ഇത് സേവനങ്ങളുടെ കാര്യക്ഷമതയെയും അടിസ്ഥാന സൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി എംപി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിനോടുള്ള ആവശ്യം
സ്വന്തമായ കെട്ടിടങ്ങളുടെ അഭാവം കൃത്യമായ ആരോഗ്യ പരിപാലനത്തെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ, യോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തി സ്ഥിരം കെട്ടിടങ്ങൾ നിർമിക്കേണ്ടത് അനിവാര്യമാണെന്ന് എംപി ആവശ്യപ്പെട്ടു. ഇൻഷുറൻസ് ചെയ്ത തൊഴിലാളികളുടെ ക്ഷേമം മുൻഗണനയായി കണക്കിലെടുത്ത്, നിലവിലെ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് കേന്ദ്ര സർക്കാരിനോടും ഇഎസ്ഐ കോർപ്പറേഷനോടും അദ്ദേഹം ആവശ്യപ്പെട്ടു.




Leave a Reply