അമുലിന്റെ ‘അറ്റേർലി ബട്ടർലി’ പെൺകുട്ടിയുടെ പിന്നിലെ വ്യക്തി സിൽവസ്റ്റർ ഡകുൻഹ ഇനിയില്ല. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലായിരുന്നു അന്ത്യം.
1960-കൾ മുതൽ അമുലുമായി ബന്ധമുള്ള ഇന്ത്യൻ പരസ്യ വ്യവസായത്തിലെ പ്രമുഖനായ ഡാകുൻഹ, തന്റെ കലാസംവിധായകനായ യൂസ്റ്റസ് ഫെർണാണ്ടസുമായി ചേർന്ന് അമുൽ ‘അറ്റർലി ബട്ടർലി’ പെൺകുട്ടിയെ 1967ൽ സൃഷ്ടിച്ചു.
ബട്ടർ ബ്രാൻഡിനായി മുമ്പ് ഉപയോഗിച്ചിരുന്ന തീരെ ആകർഷകമല്ലാത്ത പരസ്യം മാറ്റാൻ തീരുമാനിച്ചത് ഡകുൻഹ ആയിരുന്നു. “ഇന്ത്യൻ അടുക്കളയിലും വീട്ടമ്മയുടെ ഹൃദയത്തിലും കയറികൂടാൻ കഴിയുന്ന” ഒരു പെൺകുട്ടിയായിരുന്നു ഡകുൻഹയുടെ മനസ്സിൽ
അമുലിന്റെ മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത ട്വിറ്ററിൽ ഡകുൻഹയുടെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി, “കഴിഞ്ഞ ദിവസം രാത്രി മുംബൈയിൽ വച്ച് 1960-കൾ മുതൽ അമുലുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന ഡകുൻഹ കമ്മ്യൂണിക്കേഷൻസ് ചെയർമാൻ ശ്രീ സിൽവസ്റ്റർ ഡകുൻഹയുടെ വിയോഗത്തെക്കുറിച്ച് അറിയിക്കുന്നതിൽ വളരെ ഖേദിക്കുന്നു. . ഈ ദുഃഖകരമായ നഷ്ടത്തിൽ അമുൽ കുടുംബവും പങ്കുചേരുന്നു” അദ്ദേഹം പറഞ്ഞു
മേത്തയുടെ പോസ്റ്റ് കണ്ടതിന് ശേഷം, ഡകുൻഹയുടെ നഷ്ടത്തിൽ അനുശോചനം രേഖപ്പെടുത്തി പലരും ട്വിറ്ററിൽ എത്തി.
ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതി, “ശരിക്കും ഇന്ത്യൻ പരസ്യ വ്യവസായത്തിന്റെ നായകൻ, നിരവധി ബ്രാൻഡുകളുടെ നിർമ്മാതാവ്, വ്യക്തിപരമായി ഞങ്ങൾക്ക് ഏറ്റവും അടുത്തറിയുന്നത് അമുൽ ആണ്! അദ്ദേഹത്തിന്റെ അപാരമായ സംഭാവനയ്ക്ക് നിരവധി അഭിവാദ്യങ്ങൾ അർഹിക്കുന്നു … ഡാകുൻഹക്കോപ്പം ഞങ്ങളുടെ പ്രാർത്ഥനകളും ..!ഓം ശാന്തി”
മറ്റൊരാൾ പറഞ്ഞു, “ശ്രീ സിൽവസ്റ്റർ ഡകുൻഹ അമുലിന് നൽകിയ ക്രിയാത്മകവും ബാഹ്യവുമായ സംഭാവനകൾക്ക് സ്മരിക്കപ്പെടും. കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം!”
വ്യാപാരമുദ്രയായ പെൺമുട്ടിയുടെ പോൾക്ക-ഡോട്ട് വസ്ത്രവും പോണിടെയിൽ മുടിയും മനോഹരമായ കവിളുകളും അമൂലിന്റെ ചിഹ്നത്തെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റി.