You are currently viewing ആഴ്സണലുമായി ടേക്ക്ഹിറോ ടോമിയാസു പുതിയ കരാർ ഒപ്പു വച്ചു

ആഴ്സണലുമായി ടേക്ക്ഹിറോ ടോമിയാസു പുതിയ കരാർ ഒപ്പു വച്ചു

  • Post author:
  • Post category:Sports
  • Post comments:0 Comments

ആഴ്സണൽ ഫുട്ബോൾ ക്ലബ്ബ്  ജാപ്പനീസ് ഇൻ്റർനാഷണൽ ടകെഹിറോ ടോമിയാസുമായി പുതിയ കരാറിൽ ഒപ്പുവച്ചു, കരാർ പ്രകാരം 2026 വരെ ക്ലബ്ബിൽ തുടരും. 2021-ൽ ബൊലോഗ്നയിൽ നിന്ന് ആഴ്സണലിൽ എത്തിയ ടോമിയാസു ക്ലബ്ബിൽ ഒരു പ്രധാന വ്യക്തിയായി മാറി.  വിവിധ മത്സരങ്ങളിലായി 73 മത്സരങ്ങളിൽ പങ്കെടുത്തു

 വൈദഗ്ധ്യത്തിന് പേരുകേട്ട ടോമിയാസു ക്ലബ്ബിനു നിർണ്ണായകമായ പ്രതിരോധം നൽകിക്കൊണ്ട് റൈറ്റ്-ബാക്ക്, സെൻ്റർ-ബാക്ക് എന്നിവയിൽ സമർത്ഥമായ പ്രകടനം കാഴ്ച്ച വച്ചു. ഫീൽഡിലെ അദ്ദേഹത്തിൻ്റെ സംഭാവനകളും മാതൃകാപരമായ മനോഭാവവും ടീമിനു

ഒരു മുതൽകൂട്ടാണ്.

    “ഞാൻ ആഴ്‌സണലിനായി കളിക്കുന്നു, ഇതിനർത്ഥം ഞാൻ ആഴ്‌സണലിൻ്റെ ആരാധകർക്ക് വേണ്ടിയാണ് കളിക്കുന്നത്. അതിനാലാണ് ഞാൻ എൻ്റെ ജീവിതം ഈ ക്ലബ്ബിന് വേണ്ടി സമർപ്പിക്കുന്നത്.  ആരാധകർക്ക്  എന്തെങ്കിലും തിരികെ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.”ടോമിയാസു പറഞ്ഞു

 ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ ടോമിയാസുവിൻ്റെ സ്വാധീനത്തെ പ്രശംസിച്ചു, അദ്ദേഹത്തിൻ്റെ ഓൺ-ഫീൽഡ് കഴിവുകൾ മാത്രമല്ല, അദ്ദേഹത്തിൻ്റെ പ്രശംസനീയമായ പ്രവർത്തന നൈതികതയും സ്വഭാവവും എടുത്തു പറയണ്ടതാണ്.  അർറ്റെറ്റ അഭിപ്രായപ്പെട്ടു, “അയാളുടെ കഴിവും ശക്തിയും   മനോഭാവവും മാനസികാവസ്ഥയും മൂല്യങ്ങളും അഭിനന്ദനാർഹമാണ് “

 നിലവിൽ ആഭ്യന്തരമായും യൂറോപ്പിലും  മത്സരിക്കുന്ന ആഴ്‌സണലിന് ടോമിയാസുവിൻ്റെ കരാർ നീട്ടുന്നത് ഗണ്യമായ ഉത്തേജനമാണ്.  പ്രീമിയർ ലീഗ് സ്റ്റാൻഡിംഗുകളിൽ മുന്നിൽ നില്ക്കുകയും യൂറോപ്പ ലീഗിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്യുന്ന ആഴ്‌സണൽ, അവരുടെ വളർച്ചയിൽ ടോമിയാസു നിർണായക പങ്ക് വഹിക്കുന്നതിനാൽ അദ്ദേഹത്തെ ടീമിൽ നിലനിർത്തണ്ടത് അത്യന്താപേക്ഷിതമാണ്.

Leave a Reply