You are currently viewing ഉയരമുള്ളവര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലെന്ന് പുതിയ പഠനം

ഉയരമുള്ളവര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലെന്ന് പുതിയ പഠനം

ന്യൂഡല്‍ഹി: ഉയരമുള്ളവരില്‍ ചില തരത്തിലുള്ള കാന്‍സറുകള്‍ക്ക് സാധ്യത കൂടുതലാണെന്ന് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ടിന്റെ പുതിയ പഠനം. ശരീരത്തില്‍ കൂടുതല്‍ കോശങ്ങളുള്ളവരില്‍ കോശവിഭജനം കൂടുതലായതിനാല്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും വര്‍ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു

മെലാനോമ, വൃക്ക, സ്തനാര്‍ബുദം, മലാശയം, കുടല്‍ തുടങ്ങിയ കാന്‍സറുകള്‍ക്ക് ഉയരവുമായുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. ശരാശരി ഉയരമുള്ള സ്ത്രീകളില്‍ 500പേരില്‍ 50പേര്‍ക്ക് കാന്‍സര്‍ പിടിപെടുന്നുവെങ്കില്‍ ഉയര്‍ന്നവരില്‍ ഈ എണ്ണം 60ആണ്.

കാന്‍സര്‍ സംശയിക്കുന്നവര്‍ പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്, നിരന്തരമായ ക്ഷീണം, ചര്‍മ്മത്തിലെ മാറ്റങ്ങള്‍, അസാധാരണ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതും, പതിവായി ആരോഗ്യപരിശോധന നടത്തുന്നതും കാന്‍സര്‍ തടയാന്‍ സഹായിക്കും.

Leave a Reply