ചെന്നൈ:നേരിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കൂടുതൽ നിരീക്ഷണത്തിനായി അതേ ആശുപത്രിയുടെ മറ്റൊരു ശാഖയിലേക്ക് മാറ്റി.
മുഖ്യമന്ത്രി മെഡിക്കൽ മേൽനോട്ടത്തിൽ തുടരുന്നുവെന്ന് ആശുപത്രി പുറത്തിറക്കിയ കുറുപ്പിൽ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ആശുപത്രിയിൽ നിന്ന് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നത് തുടരുമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.