You are currently viewing ടാറ്റ മോട്ടോഴ്‌സ് 10.99 ലക്ഷം രൂപയ്ക്ക് പഞ്ച്  ഡോട്ട് ഇവി പുറത്തിറക്കി.

ടാറ്റ മോട്ടോഴ്‌സ് 10.99 ലക്ഷം രൂപയ്ക്ക് പഞ്ച്  ഡോട്ട് ഇവി പുറത്തിറക്കി.

രാജ്യത്തെ മുൻനിര ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 10.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം)പഞ്ച് ഡോട്ട് ഇവി പുറത്തിറക്കി. ഇതിൻ്റെ  ലോംഗ് റേഞ്ച് വേരിയന്റിന്റെ പരമാവധി വില 14.49 ലക്ഷം രൂപയാണ്. ഇത് വളർന്നുവരുന്ന ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ഒരു മത്സര ഓഫറായി മാറുന്നു.

 6 ലക്ഷം മുതൽ 10.10 ലക്ഷം രൂപ വരെയായിരുന്നു പഞ്ചിന്റെ ഐസിഇ പതിപ്പിൻ്റെ വില.  പഞ്ച് ഡോട്ട് ഇവി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വരുന്നത്: 315 km എംഐഡിസി റേഞ്ചുള്ള 25 kWh വേരിയന്റും, 421 കി.മീ എംഐഡിസി റേഞ്ചുള്ള 35 kWh വേരിയന്റും. ബാറ്ററി പായ്ക്കുകൾക്കും മോട്ടോറിനും 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറന്റി നൽകുന്നു.

 ലോംഗ് റേഞ്ച് വേരിയന്റിന് ടാറ്റ മോട്ടോഴ്‌സ് വിവിധ ചാർജിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. പഞ്ച് ഡോട്ട് ഇവി എൽആർ വീട്ടിലോ ഓഫീസിലോ ഉപയോഗിക്കുന്നതിന് 3.3kW അല്ലെങ്കിൽ 7.2kW എസി ഫാസ്റ്റ് ചാർജർ സജ്ജീകരിക്കാം.  കൂടാതെ ഇത് ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.50kW ഡി സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 56 മിനിറ്റിനുള്ളിൽ 10% മുതൽ 80% വരെ ചാർജ് ചെയ്യാൻ സാധികുന്നു.

 15 ലക്ഷം രൂപയ്ക്ക് താഴെയുള്ള വില പരിധിയിൽ പഞ്ച് ഡോട്ട് ഇവി കടുത്ത മത്സരമാണ് നേരിടുന്നത്. എംജി കോമറ്റ്, സിട്രിയോൺ ഇസി3, ടാറ്റയുടെ സ്വന്തം ടിയാഗോ ഇവി എന്നിവയാണ് ഇതിന്റെ എതിരാളികൾ.എന്നിരുന്നാലും, പഞ്ച്  ഡോട്ട് ഇവി-യുടെ ന്ദൈർഘ്യമേറിയ റേഞ്ചും വിശാലമായ ഇന്റീരിയറുകളും ഈ സെഗ്‌മെന്റിൽ അതിന് ഒരു മുൻതൂക്കം നൽകും.

Leave a Reply