കൊല്ലം: ഏനാത്ത് ബൈക്ക് തോട്ടിൽ വീണ് അധ്യാപകൻ മരിച്ചു. മണ്ണടി കൂനംപാലവിള കണിയകോണത്ത് തെക്കേതിൽ വീട്ടിൽ ശ്രീകുമാർ (54) ആണ് മരണപ്പെട്ടത്. വയലാ ഗവ. എൽ.പി. സ്കൂളിലെ അധ്യാപകനായിരുന്ന ഇദ്ദേഹം സമൂഹത്തിന്റെയും വിദ്യാലയത്തിന്റെയും പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. തോട്ടിൽ നിന്ന് ബൈക്കിന്റെ വെളിച്ചം കാഴ്ചയായതിനെ തുടർന്ന് നാട്ടുകാർ തിരഞ്ഞുനോക്കിയപ്പോഴാണ് ശ്രീകുമാറിനെ കണ്ടെത്തിയത്. അതേസമയം ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ജൂൺ 23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടക്കും
