പ്രശസ്ത തെലുങ്ക് നടൻ കൂടിയായ മുൻ ബിജെപി എംഎൽഎ കോട്ട ശ്രീനിവാസ റാവു (83) 2025 ജൂലൈ 13 ഞായറാഴ്ച ഹൈദരാബാദിലെ ഫിലിംനഗർ, ജൂബിലി ഹിൽസിലെ വീട്ടിൽ അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു അദ്ദേഹം അദ്ദേഹം.83-ാം പിറന്നാളിന് രണ്ട് ദിവസം ശേഷമാണ് മരണം
കോട്ട ശ്രീനിവാസ റാവു 1978-ൽ ‘പ്രണം ഖരീദു’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 750-ത്തിലധികം ചിത്രങ്ങളിൽ വില്ലൻ, ഹാസ്യ, കഥാപാത്ര വേഷങ്ങളിൽ അഭിനയിച്ച് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ശ്രദ്ധേയനായി. 2015-ൽ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു. 1999 മുതൽ 2004 വരെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തിൽ ബിജെപി എംഎൽഎ ആയി സേവനം നിർവഹിച്ചു
അദ്ദേഹത്തിന്റെ അന്ത്യം തെലുങ്ക് സിനിമാ ലോകത്ത് വലിയ നഷ്ടമായി കണക്കാക്കപ്പെടുന്നു. ചിരഞ്ജീവി, പവൻ കല്യാണ്, പ്രകാശ് രാജ്, വെങ്കടേഷ്, രണ ദഗ്ഗുബതി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു
