കൊളംബിയയുടെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ഉറാവോയിൽ ഒരു ചെറിയ വിമാനം അപകടത്തിൽപെട്ട് പത്ത് പേർ മരണപ്പെട്ടതായി റിപ്പോർട്ട്. പസിഫിക്ക ട്രാവൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനം വെള്ളിയാഴ്ച ഗ്രാമീണ മേഖലയിലാണ് തകർന്നുവീണത്.
അപകടസമയത്ത് വിമാനത്തിൽ രണ്ട് ജീവനക്കാരും എട്ട് യാത്രക്കാരും ഉൾപ്പെടെ പത്ത് പേരുണ്ടായിരുന്നു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം, മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികളും നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കൊളംബിയ ഗതാഗത മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി സിവിൽ ഏവിയേഷൻ അതോറിറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.