പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കുന്നു. ഇറാനിലുടനീളമുള്ള സൈനിക ലക്ഷ്യങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.ഇറാൻ-ഇറാഖ് യുദ്ധത്തിന് ശേഷം ടെഹ്‌റാന് മേലുള്ള ആദ്യത്തെ നേരിട്ടുള്ള ആക്രമണമാണിത് . 100-ലധികം ഇസ്രായേലി യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന ആക്രമണത്തിൽ ടെഹ്‌റാൻ, ഇലാം, ഖുസെസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകളിലുടനീളമുള്ള ഇറാനിയൻ സൈനിക സ്ഥാപനങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.സൈനിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുന്നതിന് മുമ്പ് ഇറാൻ്റെ വൈദ്യുതി സംവിധാനങ്ങൾ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട് ഉണ്ട് .
ഒക്ടോബർ 1 ന് ഇസ്രയേലിനുമേൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പറഞ്ഞു. കൂടുതൽ ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള സന്നദ്ധത ചൂണ്ടിക്കാണിച്ച് ഇസ്രായേൽ സൈന്യം ഇറാന് മുന്നറിയിപ്പ് നൽകി.
ഇറാനിയൻ സ്റ്റേറ്റ് മീഡിയ ടെഹ്‌റാനിൽ ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.അതേസമയം ഇറാനിയൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തി രാജ്യത്തിൻ്റെ വ്യോമമേഖല അനിശ്ചിതകാലത്തേക്ക് അടച്ചു. അതേസമയം, ഇറാഖും വിമാന സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്, ഇസ്രായേലിൻ്റെ ആക്രമണത്തെ തുടർന്നുള്ള സുരക്ഷാ ആശങ്കകളാണ് തീരുമാനത്തിന് കാരണമെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
സംഘർഷം അയൽരാജ്യമായ സിറിയയെയും ബാധിച്ചു.സിറിയൻ സ്റ്റേറ്റ് മീഡിയ മധ്യ, തെക്കൻ പ്രദേശങ്ങളിലെ സൈനിക സ്ഥാനങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ പങ്കാളിത്തം അമേരിക്ക നിഷേധിച്ചു. പിരിമുറുക്കം നിലനിൽക്കുകയാണെങ്കിൽ കൂടുതൽ പ്രാദേശിക അസ്ഥിരതയ്ക്ക് സാധ്യതയുള്ള ദീർഘകാല സംഘട്ടനത്തിൻ്റെ ഒരു പുതിയ അദ്ധ്യായത്തിന് ഇത് തുടക്കമിടും